ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി, ആശമാരുടെ ഓണറേറിയം കൂട്ടി, ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ’; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി സ്ത്രീസുരക്ഷ പദ്ധതിയും യുവാക്കൾക്ക് സ്കോളർഷിപ്പ് അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷേമ പെൻഷൻ 400 രൂപ കൂട്ടി. ഇനിമുതൽ 2000 രൂപയാണ് ക്ഷേമപെൻഷൻ. അതേസമയം ആശമാർക്കയും പ്രഖ്യാപനമുണ്ടായി.
പിണറായി സർക്കാരിന്റെ വമ്പൻ പ്രഖ്യാപങ്ങൾ
ഷേമ പെൻഷൻ 400 രൂപ കൂട്ടി
ക്ഷേമപെൻഷൻ 2000 രൂപയാക്കി
ആശമാരുടെ ഓണറേറിയം കൂട്ടി
പ്രതിമാസം 1000 രൂപ
സ്ത്രീസുരക്ഷ പദ്ധതി
35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ
യുവാക്കൾക്ക് സ്കോളർഷിപ്പ്
പ്രതിവർഷം ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ്
സർക്കാർ ജീവനക്കാരുടെ ഡിഎ ഒരു ഗഡു കൂട്ടി
റബ്ബർ താങ്ങുവില 200 രൂപ ആക്കി
പ്രീ പ്രൈമറി ടീച്ചർക്ക് വേതനം 1000 രൂപ കൂട്ടി
സപ്ലൈകോയ്ക്ക് 110 കോടി സഹായം
അംഗൻവാടി വർക്കർ, ഹെൽപ്പർ വേതനം 1000 രൂപ കൂട്ടി
35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി ആരംഭിക്കുന്നത്. കൂടാതെ യുവാക്കൾക്കും 1000 രൂപ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകും.
ആശമാരെയും സർക്കാർ കൈവിട്ടില്ല. ആശമാരുടെ ഓണറേറിയം കൂട്ടി. പ്രതിമാസം 1000 രൂപയാണ് കൂട്ടിയത്. സാമൂഹ്യ ക്ഷേമ പെൻഷനും വർധിപ്പിച്ചു. ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കി. കൂടാതെ സർക്കാർ ജീവനക്കാരുടെ ഡിഎ ഒരു ഗഡു കൂട്ടിയിട്ടുണ്ട്.
