മൂന്നിയൂർ വാഹനാപകടം : ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

മൂന്നിയൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.
മൂന്നിയൂർ കുന്നത്ത് പറമ്പ് ബീരാൻപടി പേച്ചേരി ഫിറോസ് (42) ആണ് മരിച്ചത്. ഈ മാസം 21 നാണ് ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് ടാറ്റ ഷോറൂമിന്റെ മുന്നിൽ അപകടം നടന്നത്.
ബൈക്കിൽ ഫിറോസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തുടിശ്ശേരി ജലീലിനും പരിക്കേറ്റിരുന്നു. സൗദിയിലെ ജിസാനിൽ ജോലി ചെയ്തിരുന്ന ഫിറോസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഫിറോസിന്റെ ഭാര്യ : അംജദ. മക്കൾ: മുഹമ്മദ് ഐദിൻ, മുഹമ്മദ് ഐമൻ, മുഹമ്മദ് അദാൻ, മുഹമ്മദ് അസീൻ.
സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, ഹസൈൻ, ഹുസൈൻ, സാദിഖ്, സിദ്ദീഖ്, പരേതനായ റഹീം, ഖദീജ.
ഖബറടക്കം നടപടിക്രമങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കളത്തിങ്ങൽപാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
