ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരി ഗോവർധന് കൈമാറിയ സ്വർണമാണ് എസ്ഐടി കണ്ടെത്തിയത്.
476 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള എസ്ഐടി സംഘം കഴിഞ്ഞ ദിവസം രാത്രിയിലാണ് ബെല്ലാരിയിൽ എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 27 റിക്കവറി ആണ് ഇപ്പോൾ നടന്നിരിക്കുന്നത്.
പ്രതി കാണിച്ച വഴിയിലൂടെ പോയി മോഷണം പോയ സ്വർണം കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ സ്വർണം റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ശബരിമലയിൽ നിന്ന് സ്വർണം പൂശാൻ എടുത്തതിന് ശേഷം ബാക്കി വന്ന സ്വർണം എന്ന നിലയിലാണ് ഗോവർധന് കൈമാറിയിരിക്കുന്നത്. കേസിൽ ഗോവർധൻ പ്രതിയാകുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തമാണ്.
