NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടി: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ..!

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ.

ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ പ്രിന്റ് ചെയ്യുന്നവരും ഡീലർമാരും നിയമപരമായി അംഗീകരിക്കപ്പെട്ട പുനഃചക്രമണം ചെയ്യാൻ കഴിയുന്നപരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

എല്ലാ അച്ചടി പ്രചാരണസാമഗ്രികളിലും പ്രിന്ററുടെയും പ്രസാധാകന്റെയും പേരും, എത്ര കോപ്പി അച്ചടിക്കുന്നുവെന്നിതിന്റെയും വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പ്രകൃതി സൗഹൃദപരവും മാലിന്യമുക്തവും സമ്പൂർണമായ ഹരിതചട്ടം പാലിച്ചുമുള്ള തിരഞ്ഞെടുപ്പ് സാധ്യമാക്കണം.

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് ശേഖരിച്ച്, ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാനും എല്ലാവർക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ.

Leave a Reply

Your email address will not be published. Required fields are marked *