ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൻ്റെ ശോച്യാവസ്ഥ ; എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി

പരപ്പനങ്ങാടി : വർഷങ്ങളായി തകർച്ച നേരിടുന്ന ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉദ്‌ഘാടനം ചെയ്തു.
ആശുപത്രി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നിട്ടും, ചികിത്സ സൗകര്യങ്ങൾ ഇല്ലാതായതായിട്ടും വർഷങ്ങളായി.
നിരവധി പരാതികൾ ഉയർന്നിട്ടും പരിഹരിക്കാത്തത് ജനദ്രോഹമാണ്. കഴിഞ്ഞ മാസംവികസന സമിതിയിൽ പ്രശ്നപരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതാണ്.
തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത വികസന സമിതിയും, സ്ഥിരംസമിതിയും പിരിച്ചുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എസ്ഡിടിയു ജില്ലാ പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം, ബ്രാഞ്ച് സെക്രട്ടറി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.
ശറഫു ആലുങ്ങൽ, അഫ്സൽ ചെട്ടിപ്പടി, ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി. ആശുപത്രിയിലേക്ക് തള്ളിക്കയറിയതിന് പ്രവർത്തകർക്കെതിരെ പോലീസ് കേസ്സെടുത്തു.
