അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ; മെഡലുകളുടെ തിളക്കത്തിൽ പരപ്പനങ്ങാടി സ്വദേശി ഷീബ.

പരപ്പനങ്ങാടി : അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ വയനാട് വെച്ച് നടത്തിയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 50+ ഇനത്തിൽ ഷോട്ട്പുട്ടിൽ വെങ്കലമെഡലും ജാവലിംഗ് ത്രോയിൽ വെള്ളിമെഡലും നേടി നാടിന് അഭിമാനമായി പരപ്പനങ്ങാടി സ്വദേശി ഷീബ.
തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയ ഷീബ പരപ്പനങ്ങാടി കുറുപ്പൺകണ്ടി രമേഷിന്റെ ഭാര്യയാണ്.
വോളിബോൾ നാഷണൽ പ്ലെയറും മാസ്റ്റേഴ്സ് ഇന്റർനാഷണൽ അത്‌ലറ്റ് കൂടിയായ ഷീബ പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ് അംഗൻകൂടിയാണ്.
പരപ്പനങ്ങാടി സൂപ്പിക്കുട്ടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുശ്രീയാണ് മകൾ.
