NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൃഷിയിടത്തില്‍ ഇറങ്ങിയ 36 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു; ജില്ലയില്‍ ഒരുദിവസം നടത്തിയ ഏറ്റവും വലിയ പന്നിവേട്ട, 

മലപ്പുറം : ജില്ലയില്‍ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ കാട്ടുപന്നി വേട്ടയാണ് കഴിഞ്ഞ ദിവസം കാളികാവില്‍ നടന്നത്.കൃഷിയിടത്തില്‍ ഇറങ്ങിയ 36 കാട്ടുപന്നികളെ ആണ് വെടിവെച്ച്‌ കൊന്നത്. കാളികാവ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഇവയെ കൊല്ലാൻ തീരുമാനിച്ചതും വെടിവെച്ച്‌ കൊന്നതും.

 

ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്.മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കാംപെയ്‌നിന്റെ ഭാഗമായി ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയത്. കാട്ടുപന്നികള്‍ വ്യാപകമായി കാർഷികവിളകള്‍ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം സ്റ്റേഷൻ പരിസരത്ത് കുഴിച്ചുമൂടി.

 

കാട്ടുപന്നികള്‍ക്കായി തെരച്ചില്‍ നടത്തിയതും ഇവയെ വെടിവെച്ചിട്ടതും ഡിഎഫ്‌ഒയുടെ എം പാനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള വിദഗ്ധ ഷൂട്ടർമാരുമായിരുന്നു. ഷൂട്ടർമാരായ എം.എം. സക്കീർ, സംഗീത് എർനോള്‍, അസീസ് കുന്നത്ത്, ഉസ്‌മാൻ പൻഗിനി, വാസുദേവൻ തുമ്ബയില്‍, വി.സി. മുഹമ്മദലി, കർഷകപ്രതിനിധി അർഷദ്ഖാൻ പുല്ലാണി എന്നിവരുള്‍പ്പെട്ട സംഘമാണ് കാട്ടുപന്നിവേട്ട നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *