പോലീസുകാരനെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ വള്ളിക്കുന്ന് സ്വദേശിയായ യുവാവ് റിമാൻഡിൽ
പ്രതീകാത്മക ചിത്രം
വള്ളിക്കുന്ന് : പോലീസുകാരനെ ഹെൽമെറ്റും കരിങ്കൽ കഷ്ണവും ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ.
വള്ളിക്കുന്ന് അത്താണിക്കൽ കുറിയപാടം സ്വദേശി മൂശാരികണ്ടി വിഷ്ണു (28) വിനെയാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
സമീപവാസി കൂടിയായ താനൂർ സ്റ്റേഷൻ കൺട്രോൾ റൂമിലെ പോലീസുകാരനായ ശിവനാണ് (40) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ സംഭവം.
ഹെൽമെറ്റ് കൊണ്ടും പിന്നീട് കരിങ്കല്ലുകൊണ്ടും മർദിച്ചതായി പറയുന്നു.
മൂക്കിന്റെ എല്ലും ഒരു പല്ലും പൊട്ടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
