NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാഹുൽ ഗാന്ധിയുടെ ഹോട്ടൽ മുറി വാടക വിവാദം; സംഭവം പുറത്ത് പറഞ്ഞ കോൺഗ്രസ് നേതാവിനെ പാർട്ടി പുറത്താക്കി

നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കൊല്ലത്ത്‌ എത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച ഹോട്ടൽ മുറിയുടെ വാടക നൽകിയില്ലെന്ന് പുറത്ത് പറഞ്ഞ കോൺ​ഗ്രസ് നേതാവിനെ പാർട്ടി പുറത്താക്കി.

ഹോട്ടൽ വാടക നൽകാത്തതിനെ കുറിച്ച്‌ ഫെയ്സ്ബുക്കിൽ കുറിച്ച കോൺഗ്രസ്‌ മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മുബാറക്ക്‌ മുസ്‌തഫയെ ആണ് കോൺ​ഗ്രസ് പുറത്താക്കിയത്.

ദേശീയ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് മുഹമ്മദിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ​ഗാന്ധി ഹോട്ടൽ വാടക കൊടുത്തില്ലെന്ന വാർത്ത വലിയ ചർച്ചയായിരുന്നു. പാർട്ടി ജില്ലാ നേതൃത്വം നേരട്ട് ഇടപ്പെട്ടാണ് വിഷയം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *