പരപ്പനങ്ങാടിയിൽ കെട്ടിടത്തില്‍ നിന്ന് വീണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു.
പരപ്പനങ്ങാടി: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതിവീണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു.
ബിഹാറിലെ കജേത സ്വദേശി മുഹമ്മദ് ഹജ്‌റത്ത് അലി(29)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടടെയാണ് സംഭംവം.
പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളില്‍ സോളാർ പാനൽ സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
