ജിദ്ദാ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മറ്റി വാർഷികാഘോഷം : പരിപാടികൾക്ക് തുടക്കമായി
പരപ്പനങ്ങാടി : പാലത്തിങ്ങൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി ജിദ്ദയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ – പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫയർ കമ്മറ്റിയുടെ മുപ്പതാം വാർഷികാഘോഷം സംസ്ഥാന വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് താപ്പി അബ്ദുള്ളകുട്ടിഹാജി അധ്യക്ഷനായി. എഡ്യൂക്കേഷണൽ ഫ്യൂച്ചറിസ്റ്റ് ഹാരിസ് ഹുദവി ക്ലാസെടുത്തു.
അഡ്വ. ഹാഫീഫ നഫീസ, വി.വി. ജമീല, എ സീനത്ത്ആലിബാപ്പു എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നാലിന് നടന്ന എക്സലെൻസ് മീറ്റ് കാലിക്കറ്റ്യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കടേരി, കാലിക്കറ്റ് യൂണിവേ ഴ്സിറ്റി ചെയർപേഴ്സൺ പി.കെ. ഷിഫാന, നൂർ മുഹമ്മദ് പാലത്തിങ്ങൽ, സി.അബ്ദുറഹിമാൻ കുട്ടി, സി.ടി.നാസർ, ഉമ്മുസൽമ, പി.വി.അസ്ലം എന്നിവർ പ്രസംഗിച്ചു.
സെപ്റ്റംബർ 27 ന് വൈകീട്ട് നാലിന് അവാർഡ് ദാനവും ഏഴിന് സമാപന സമ്മേളനവും പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽ നടക്കും. കെ.പി.എ മജീദ് എംഎൽഎ, പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി ജയന്തി രാജൻ, വേൾഡ് കെഎംസിസി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി ഹാജി എന്നിവർ പ്രസംഗിക്കും.
ആസിഫ് കപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ ആൻ്റ് ഖവാലി നൈറ്റും അരങ്ങേറും.
