ദേശീയപാത കൊളപ്പുറത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കളെ തിരുരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു


തിരൂരങ്ങാടി: എആർ നഗർ കൊളപ്പുറം പെട്രോൾ പമ്പിനടുത്തുനിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു,
എ.ആർ. നഗർ മമ്പുറം സ്വദേശി വേളക്കാട് ആഷിഖ് (30), തലപ്പാറ മൂന്നിയൂർ സ്വദേശി കൈതകത്ത് അഹ്മൽ (32) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്,
ഇവരിൽനിന്ന് പത്തു ഗ്രാമോളം ലഹരി വസ്ത്തു കണ്ടെടുത്തു, ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,
തിരൂരങ്ങാടി എച്ച്എസ്ഒയുടെ നിർദേശപ്രകാരം എസ്ഐ, എ എസ് ഐ, എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനകിടയിലാണ് ഇവരെ പിടികൂടിയത്.
കൊളപ്പുറം രാസലഹരിയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പരസ്യമായി തന്നെ പുതിയതായി നിർമ്മിച്ച തൃശൂർ ബസ്റ്റേപ്പ് കോന്ദ്രീകരിച്ചും ബസ്റ്റോപ്പിന് പിറകിലായി നിർമാണം നടക്കുന്ന ബിൽഡിങ്ങിലുമായിട്ടാണ് വിൽപന നടക്കുന്നത്.