അമിത വേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു


കോഴിക്കോട് : അമിത വേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.
മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോ കമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്.
ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തു വച്ചായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: സുഹാസിനി (ചെമ്മണ്ണൂര്‍ ഗോള്‍ഡ്). മകള്‍: മീനാക്ഷി (വിദ്യാര്‍ഥി). അച്ഛന്‍: വിജയന്‍ നായര്‍. അമ്മ: ജയന്തി.