തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ


മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ.
അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തി(29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയിലിന് സമീപത്തു തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
വ്യാഴാഴ്‌ച ബർഷത്തിന് പകൽ ഡ്യൂട്ടിയായിരുന്നു.
ഇതിനു ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു.
രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്.
പോലീസ് അന്വേഷണം നടത്തുന്നുണ്ട്.