പഞ്ചായത്ത് അംഗത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകാൻ ശ്രമം: പരപ്പനങ്ങാടിയിൽ രണ്ട് പേർ അറസ്റ്റിൽ


പരപ്പനങ്ങാടി: പഞ്ചായത്ത് അംഗത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ.
വള്ളിക്കുന്ന് പഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ കുന്നുമ്മൽ പരപ്പനങ്ങാടി പോലിസിൽ നൽകിയ പരാതിയിലാണ് താനൂർ ഒട്ടുംപുറം സ്വദേശികളായ ഒന്നും രണ്ടും പ്രതികളായ മൂഴിക്കൽ അസീസ്( 33), കണ്ണകത്ത് നവാസ് മോൻ (38) എന്നിവരെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 നാണ് സംഭവം.
നിസാറിൻ്റെ ബിസിനസിൻ്റെ സാമ്പത്തിക ഇടപാടിലുണ്ടായ തർക്കത്തിൽ ഉണ്ടായ വിരോധമാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
വൈകീട്ട് 5.30 മണിയോടെ പ്രതികൾ പൂരപ്പുഴ പാലത്തിന് സമീപം ഓട്ടോയിൽ വന്ന് പണം ആവശ്യപ്പെട്ട് എത്തിയത്. ഇത് ഇവിടെവെച്ച് മഫ്തിയിൽ എത്തിയ പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
ഗൂഢാലോചന ഉൾപ്പെടെ കേസിൽ 14 പ്രതികളാണുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള മറ്റു പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തുകയും നിരന്തരം വകവരുത്തുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിഐക്ക് പുറമെ എസ് ഐ സലാം, ഗ്രഡ് എസ്.ഐ വിമൽ, സി.പി.ഒമാരായ സുഭാഷ്, ജോഷി, എസ്.സി.പി.ഒമാരായ സാൻ സോമൻ, അഭിലാഷ്, സുധീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.