പി.വി അന്‍വറിന്റെ പിഎ ആയിരുന്ന നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു


തിരുവനന്തപുരം ; നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.
മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പിഎ ആയിരുന്നു.
നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നന്തന്‍കോാട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.