ബൈക്കിടിച്ചു പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കാൻ കൈകാണിച്ചത് അറുപതോളം വണ്ടികള്‍ക്ക്; ഒടുവില്‍ ദാരുണാന്ത്യം


എറണാകുളം: നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കല്‍പറമ്പില്‍ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്.
എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നല്‍ സമീപം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കുശേഷമായിരുന്നു അപകടം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ചന്ദ്രൻ. ടയർ പഞ്ചറായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ തടിലോറി ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 5.15-ഓടെ ലോറിയുടെ ഡ്രൈവറാണ് അപകടം നടന്നത് അറിയുന്നത്. സ്ഥലത്തെത്തിയ പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും മറ്റൊരു വാഹനത്തിലെത്തിയ യുവാക്കളും ചേർന്ന് മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.