അയല്‍വാസികൾ തമ്മില്‍ സംഘര്‍ഷം; യുവാവിന് വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍..!


കുറ്റിപ്പുറം കൊടക്കല്ലിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണു (28)നാണ് കഴുത്തിന് വെട്ടേറ്റത്.
ഗുരുതര പരിക്കോടെ വിഷ്‌ണുവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ അയൽവാസിയായ മനീഷ് (30) ആണ് ആക്രമണം നടത്തിയത്.
മാസങ്ങൾക്ക് മുമ്പ് വിഷ്‌ണുവും മനീഷും തമ്മിൽ തർക്കവും തമ്മിതല്ലും നടന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ അനുഭവിച്ച് വിഷ്ണു ജയിലിൽ നിന്ന് ഇന്ന് പുറത്തുവന്നതായിരുന്നു.
എന്നാൽ, ഇരുവരും തമ്മിൽ വീണ്ടും സംഘർഷമുണ്ടാവുകയും, ഇതിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വിഷ്ണുവിനെ വെട്ടുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് മനീഷിനെ കുറ്റിപ്പുറം പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.