കൂനാരി കുടുംബ സംഗമം വ്യാഴാഴ്‌ച വേങ്ങരയിൽ


തിരൂരങ്ങാടി : കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള കൂനാരി -കൂനാരി തൂമ്പത്ത് – കൂനാരി പെഴുന്തറ തുടങ്ങി കുടുംബങ്ങളുടെ ഐക്യവേദിയായ ‘കൂനാരി കുടുംബ കൂട്ടായ്മ’ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 28 വ്യാഴാഴ്‌ച കൂനാരി കുടുംബ സംഗമം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വേങ്ങര സുബൈദ പാർക്ക് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് വരെ നടക്കുന്നസംഗമം പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. സബാഹ് കുണ്ടുപുഴക്കൽ പങ്കെടുക്കും. വേങ്ങര സബ് ഇൻസ്പെക്ടർ കെ. സുരേഷ് ബോധവത്കരണ പ്രസംഗവും സിദ്ധീഖ് ഫൈസി വാളക്കുളം ധാർമിക ഉദ്ബോദനപ്രസംഗവും നടത്തും. ഇശൽ വിരുന്നിൽ സലീം കോടത്തൂർ & ഹന്ന സലീം മുഖ്യാഥിതിയായി പങ്കെടുക്കും.
ചടങ്ങിൽ കുടുംബത്തിലെ മുതിർന്നവർക്കും പ്രതിഭകൾക്കുമുള്ള ആദരം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സ്നേഹ സമ്മാന വിതരണം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വാർത്താ സമ്മേളനത്തിൽ അബ്ദുല്ലക്കുട്ടി ഹാജി എ.ആർ നഗർ, ലെഫ്.ഡോ. സാബു കെ റസ്തം, കമ്മു മാസ്റ്റർ, ഡോ. അലി, ആലിക്കുട്ടി ഹാജി, കെ.പി. റസാഖ് മറ്റത്തൂർ, മജീദ് കെ.പി. മറ്റത്തൂർ, ഹനീഫ കെ.പി. മറ്റത്തൂർ, കെ.പി. കുഞ്ഞി മുഹമ്മദ്,
ഷൗക്കത്തലി വേങ്ങര, കുഞ്ഞോൻ കെ.ടി, മൊയ്തീൻ കോയ കെ.ടി, മുസ്തഫ പൂക്കിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
ഷൗക്കത്തലി വേങ്ങര, കുഞ്ഞോൻ കെ.ടി, മൊയ്തീൻ കോയ കെ.ടി, മുസ്തഫ പൂക്കിപ്പറമ്പ് എന്നിവർ പങ്കെടുത്തു.