മസ്റ്ററിംഗ് പൂർത്തിയാക്കിയില്ല; 71,168 പേർക്ക് പെൻഷൻ മുടങ്ങും


മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതെ 71,168 പേർ.
മസ്റ്ററിംഗ് സമയപരിധി ഈ മാസം 24ന് അവസാനിക്കും.
മസ്റ്ററിംഗ് കാലാവധി ജൂലായിൽ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ പേർ അവശേഷിച്ചതോടെ സർക്കാർ സമയപരിധി ഒരുമാസം കൂടി നീട്ടി. ഇതിനകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി 5,37,937 പേരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത്.
ഇതിൽ ഇന്നലെ വരെ 4,66,769 പേർ മസ്റ്ററിംഗ് നടത്തി.
ആയിരത്തിന് മുകളിൽ പേർ മസ്റ്ററിംഗ് നടത്താത്ത തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്.