തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യസഖ്യം; സാധ്യതകൾ ചർച്ച ചെയ്യും


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസിന് ഇന്ത്യസഖ്യത്തിന്റെ നീക്കം.
ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്.
ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്.
പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.
നിയമപരായും ഭരണഘടനപരമായ സാധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യാ സഖ്യം പരിശോധിച്ചുവരികയാണ്.