NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് അടുത്തമാസം മുതൽ

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതൽ ടോൾ പിരിവ് തുടങ്ങും.

പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്

ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിൻ്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച‌ ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പോർട്ടൽ വഴിയോ Rajmargyathra എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഒരു വർഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം.

ഈ മാസം 15 മുതൽ നിലവിൽ വരും. ഒരു വർഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാസം 30-ന് കോഴിക്കോട് ബൈപ്പാസിൻ്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാകും. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് സർവീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക.

അവിടെ സ്ഥലം ഏറ്റെടുത്തു നൽകാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാൽ ഉടൻ അവിടെ സർവീസ് റോഡിൻ്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് .വൈദ്യുതി കണക്ഷനും എല്ലായിടത്തും നൽകിവരുകയാണ്. നിലവിൽ ബൈപ്പാസിൽ ആറുവരിപ്പാതയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയുണ്ട്. പക്ഷേ, അതിവേഗ പാതയായതിനാൽ ഭാവിയിൽ അനുമതി സർവീസ്‌റോഡ് വഴി മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്

നന്തി ബൈപ്പാസ് ഒക്ടോബറിൽ അഴിയൂർ വെങ്ങളം റീച്ചിൽ വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഒക്ടോബറിൽ പൂർത്തിയാക്കാൻ ചൊവ്വാഴ്‌ച ചേർന്ന യോഗത്തിൽ കളക്ട‌ർ സ്നേഹിൽകുമാർ സിങ് നിർദേശം നൽകി.

11 കിലോമീറ്ററിൽ 9 കിലോമീറ്റർ ദൂരം പൂർത്തിയായിട്ടുണ്ട്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 25 കിലോമീറ്റർ ദൂരം ഒക്ടോബറോടെ പൂർത്തിയാക്കി പൂർണമായി തുറന്നു കൊടുക്കാനും കളക്ട‌ർ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബാക്കി 2026

Leave a Reply

Your email address will not be published. Required fields are marked *