NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി തങ്ങള്‍; ‘സ്ഥാപനത്തെ താറടിക്കാൻ ശ്രമം’

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിമർശനം.

ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടി രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ഥാപനത്തെ പ്രതിഷേധം നടത്തി താറടിക്കാൻ ആരും ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം നടപടി പ്രതിഷേധാർഹമാണ്.

സ്ഥാപനങ്ങളുടെ പ്രവർത്തനത്തില്‍ പ്ര‌ശ്‌നം ഉണ്ടെങ്കില്‍ മാനേജ്മെൻ്റുമായി അക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ്‌ ബഹാഉദ്ദീൻ നദ്‌വി വൈസ് ചാൻസലറായ ദാറുല്‍ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സിപിഐഎം മാർച്ച്‌ സംഘടിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *