പരപ്പനങ്ങാടിയിൽ സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം


പരപ്പനങ്ങാടി : സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പരപ്പനങ്ങാടി ജാസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കെ. പ്രഭാകരൻ നഗറിൽ നടന്നു. രാവിലെ ഒമ്പതിന് സഖാവ് കോയക്കുഞ്ഞി നഹയുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നുംആരംഭിച്ച ദീപശിഖ പ്രയാണം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യൂ തോമസ് ഉദ്‌ഘാടനം ചെയ്തു.
സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ദീപശിഖ ഏറ്റുവാങ്ങി.ജാഥാ ക്യാപ്റ്റൻ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ. മുഹമ്മദ് അർഷാദ്, വൈസ് ക്യാപ്റ്റൻ സി. ശരണ്യ ,ഡയറക്ടർ കെ.പി. നിയാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മുതിർന്ന സി.പി.ഐ. നേതാവ് പ്രൊഫസ്സർ ഇ.പി. മുഹമ്മദലി പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻമന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി രാഷ്രീയ റിപ്പോർട്ടും, പി.കെ. കൃഷ്ണദാസ് മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.