പാലത്തിങ്ങൽ കെട്ടുമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു


പരപ്പനങ്ങാടി: നഗരസഭ ഡിവിഷൻ 16 ലെ പാലത്തിങ്ങൽ കെട്ടുമ്മൽ റോഡ് കെ.പി.എ. മജീദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ പിപി ഷാഹുൽ അധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൗൺസിലർ ഷാഹിന സെമീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്, കൗൺസിലർ അസീസ് കൂളത്ത്, പുള്ളാടൻ ഖാദർ, വി.പി ബഷീർ, സി.ടി നാസർ, വി.പി സുബൈർ, സി.ടി അബൂബക്കർ, വി.പി ഹസ്സൻകോയ, യു. അസ്ക്ർ, സി. ഷറഫലി, സി.ടി. സെമീർ, വി. സൈതലവി, വി. റഷീദ്, എം. സിദ്ധീഖ്, വി.പി. മുജീബ് എന്നിവർ സംസാരിച്ചു