വള്ളിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു.


വള്ളിക്കുന്ന് : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. കടലുണ്ടിനഗരം പീച്ചനാരി റോഡിനടുത്തുള്ള പാണ്ടികശാല സുബൈറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും പാഷൻ പ്രോ മോട്ടോർസൈക്കിളുമാണ് കത്തി നശിപ്പിച്ചത്. സുബൈറിന്റെ മകൻ ഫിറോസിൻ്റെതാണ് ഈ ബൈക്കുകൾ
ചൊവ്വാഴ്ച അർദ്ധരാത്രി 1. 15 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
വൈദ്യുതി ഷോട്ട് സർക്യൂട്ടായിരിക്കാം തീപിടിക്കാൻ കാരണമെന്നാണ് ഉടമയുടെ നിഗമനം. പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് മലപ്പുറത്തുനിന്നും സയൻറിഫിക് ഓഫീസർ ഇസ്ഹാഖ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മണ്ണെണ്ണയുടെ സാന്നിധ്യം ഉള്ളതായി സംശയമുണ്ട്. സയൻറിഫിക് പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവു.
ഒന്ന് കത്തിച്ചപ്പോൾ മറ്റൊന്നിലേക്ക് തീ പടർന്നത് ആവാനാണ് സാധ്യതയെന്നും പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജമാക്കി. എസ് ഐ.മാരായ സലാം, വിമൽ, എ എസ് ഐ റീന എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.