മുസ്‌ലിംലീഗ് കമ്മിറ്റി പരപ്പനങ്ങാടി ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.


പരപ്പനങ്ങാടി : കീരനല്ലൂർ ന്യൂകട്ട് പദ്ധതി പ്രദേശത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലത്തിങ്ങൽ മേഖല മുസ്‌ലിംലീഗ് കമ്മിറ്റി പരപ്പനങ്ങാടി ഇറിഗേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.പി.എ.മജീദ് എംഎൽഎ. ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്.
ന്യൂകട്ട് പ്രദേശത്ത് മതിയായ സുരക്ഷയൊരുക്കുക, വിയർ കം ലോക്കിന്റെ ഫുട്ട്പാത്തിലെ കൈവരി നന്നാക്കുക, പാറയിൽ വി.സി.ബി നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, ഉൾനാടൻ ജലഗതാഗത പാതയുടെ ഭാഗമായി വിഭാവനം ചെയ്ത ന്യൂകട്ടിലെ പുതിയ റെഗുലേറ്ററിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുക, വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ നടപ്പിലാക്കുക, പാർശ്വഭിത്തി കെട്ടുക, ടൂറിസം പദ്ധതി നടപ്പിലാക്കുക, വാലാംതോട് നവീകരണവും റെഗുലേറ്റർ സ്ഥാപിക്കലും നടപ്പിലാക്കുക, വികസന പദ്ധതികളോടുള്ള സർക്കാറിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാ ണ് മാർച്ച് നടത്തിയത്.
മേഖല പ്രസിഡന്റ് സി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. പി. പി ഹാരിഫ്, അലിഹാജി തെക്കേപ്പാട്ട്, സി.അബ്ദുറഹിമാൻകുട്ടി, സി.ടി നാസർ, പി.വി. ഹാഫിസ് മുഹമ്മദ്, മുനിസിപ്പൽ ചെയർമാൻ പി. പി ഷാഹുൽ ഹമീദ്, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, എ.വി ഹസ്സൻ കോയ, ഖൈറുന്നിസ താഹിർ, നവാസ് ചിറമംഗലം, ടി. കുട്ട്യാവ, ആസിഫ് പാട്ടശ്ശേരി. കെ.പി.നൗഷാദ്, കെ.നൂർ മുഹമ്മദ്, എം.വി.നസീർ മാസ്റ്റർ, എം. അബ്ദു, പി.കെ. അനീസ് എന്നിവർ പ്രസംഗിച്ചു.
എ. അബ്ദുറഹിമാൻകുട്ടി സ്വാഗതവും വാർഡ് കൗൺസിലർ അസീസ് സ്കൂളത്ത് നന്ദിയും പറഞ്ഞു.