NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചാൽ ബിൽ കുതിച്ചുയരും; കെ.എസ്.ഇ.ബി.യുടെ പുതിയ ‘ടൈം ഓഫ് ഡേ’ നിരക്കുകൾ ഇങ്ങനെ..!!

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) പുതിയ ടൈം ഓഫ് ഡേ (TOD) സംവിധാനം നടപ്പിലാക്കി. ഇതനുസരിച്ച് വൈദ്യുതി നിരക്കുകളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഈ മാറ്റങ്ങൾ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി..

പുതിയ ടൈം ഓഫ് ഡേ (TOD) നിരക്കുകൾ പ്രകാരം, രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി നിരക്കിൽ 25% കുറവ് ലഭിക്കും. എന്നാൽ, വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വർദ്ധനവ് ഉണ്ടാകും.

 

രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്ക് തന്നെയായിരിക്കും. ഈ സമയക്രമം ശ്രദ്ധിക്കാതെ വൈദ്യുതി ഉപയോഗിച്ചാൽ നിങ്ങളുടെ ബിൽ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകുന്നു..

വൈദ്യുതി ബിൽ കുറയ്ക്കാൻ ഉപഭോക്താക്കൾ പരമാവധി ഉപയോഗം പകൽ സമയങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കണം..

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള സമയങ്ങളിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളായ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ എന്നിവ പ്രവർത്തിപ്പിക്കുന്നത് വളരെ പ്രയോജനകരമാകും. പ്രത്യേകിച്ചും, വൈകുന്നേരം 6 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം..

നിലവിലെ വൈദ്യുതി നിരക്കുകൾ യൂണിറ്റിന് ഇങ്ങനെയാണ്: 0-50 യൂണിറ്റിന് ₹2.90, 51-100 യൂണിറ്റിന് ₹3.40, 101-150 യൂണിറ്റിന് ₹4.50, 151-200 യൂണിറ്റിന് ₹6.10, 201-250 യൂണിറ്റിന് ₹7.30. കൂടാതെ, 251-300 യൂണിറ്റിന് ₹5.50 (മൊത്തം യൂണിറ്റിന്), 301-350 യൂണിറ്റിന് ₹6.20 (മൊത്തം യൂണിറ്റിന്), 351-400 യൂണിറ്റിന് ₹6.50 (മൊത്തം യൂണിറ്റിന്), 401-500 യൂണിറ്റിന് ₹6.70 (മൊത്തം യൂണിറ്റിന്), 500 യൂണിറ്റിന് മുകളിൽ ₹7.50 (മൊത്തം യൂണിറ്റിന്) എന്നിങ്ങനെയാണ് നിരക്കുകൾ.

 

കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച്, ഉപഭോഗത്തിലെ ചെറിയ വ്യത്യാസം പോലും ബില്ലിൽ വലിയ മാറ്റമുണ്ടാക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ഉപഭോഗം 200 യൂണിറ്റാണെങ്കിൽ ₹1220 രൂപയും, എന്നാൽ 201 യൂണിറ്റാണെങ്കിൽ ₹1467.3 രൂപയും അടയ്‌ക്കേണ്ടി വരും. വെറും ഒരു യൂണിറ്റിന്റെ വ്യത്യാസം പോലും ബില്ലിൽ ₹247.3 രൂപയുടെ വർദ്ധനവുണ്ടാക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്..

പ്രതിമാസ ഉപഭോഗം 150 യൂണിറ്റിന് താഴെ നിർത്താൻ കഴിഞ്ഞാൽ ₹630 രൂപയായി ബിൽ കുറയ്ക്കാൻ സാധിക്കും. ഈ വിവരങ്ങൾ കെ.എസ്.ഇ.ബി. നൽകിയിട്ടുള്ളതാണെന്നും, വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിച്ച് ബിൽ കുറയ്ക്കാൻ ശ്രമിക്കണമെന്നും ബോർഡ്..

Leave a Reply

Your email address will not be published. Required fields are marked *