കടലുണ്ടിയിൽ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.


വള്ളിക്കുന്ന് : കടലുണ്ടിയിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.
വള്ളിക്കുന്ന് ആനയാറങ്ങാടി സ്വദേശിനി സൂര്യ ( 21 ) ആണ് മരിച്ചത്.
ഇന്നലെ ( ശനി) വൈകിട്ട് ഏഴു മണിയോടെ കടലുണ്ടി സ്റ്റേഷനിൽ പാസ്സഞ്ചർ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ട്രെയിൻ തട്ടി എന്നാണ് വിവരം. പാലക്കാട് ശ്രീ പതി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് വിദ്യാർത്ഥിനിയാണ്.
പിതാവ്: രാജേഷ്
മാതാവ്: പ്രതിഭ ( മണ്ണൂർ സിഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.