പരപ്പനങ്ങാടി കോവിലകം സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു


പരപ്പനങ്ങാടി : പരപ്പനങ്ങാടി കോവിലകം പി.ഇ.എസ് സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ സ്കൂൾ പ്രിൻസിപ്പൽ ഉഷാ ബാബു ക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം കുട്ടികൾക്കാണ് ക്യാമ്പ്.
എല്ലാ ബുധനാഴ്ചയും വൈകീട്ട് സ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പ് നടക്കും.
ചടങ്ങിൽ മഞ്ജുഷ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിപിൻ മേനോൻ, മാനേജ്മെന്റ് പ്രതിനിധി ആസിഫലി, പരിശീലകൻ വിബീഷ് വിക്രം, ദേവി ടീച്ചർ എന്നിവർ സംസാരിച്ചു.