ആശങ്ക ഉയർത്തി കോവിഡ് മരണം; കേരളത്തിൽ 7 ദിവസത്തിനിടെ 1039 മരണം
1 min read

കേരളത്തിൽ കോവിഡ് കേസുകളിൽ കുറവ് വരുമ്പോഴും സംസ്ഥാനത്ത് ആശങ്ക ഉയർത്ത് മരണ നിരക്ക് ഉയരുന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 196 പേരാണ് കേരളത്തിൽ മരണപ്പെട്ടത്.
മേയ് 19 മുതൽ തുടർച്ചയായി മരണസംഖ്യ 100 കടക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല ദിനംപ്രതി മരണം ഉയരുകയും ചെയ്യുന്നു.
കേരളത്തിൽ ഇതുവരെ 7,554 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 17,821 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 36,039 പേർ രോഗമുക്തി നേടി.
2,59,179 പേരാണ് നിലവിൽ ചികിത്സയിൽ. 20.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആകെ രോഗമുക്തി നേടിയവർ 20,98,674