പരപ്പനങ്ങാടിയിൽ അഖിലേന്ത്യാ കിസാൻ സഭ കാർഷിക സെമിനാർ നടത്തി; മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു.


പരപ്പനങ്ങാടി : ആഗസ്റ്റ് 3, 4, 5 തിയ്യതികളിൽ പരപ്പനങ്ങാടിയിൽ നടക്കുന്ന സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭ മലപ്പുറം ജില്ലാ കമ്മിറ്റി പരപ്പനങ്ങാടി ഉള്ളണം മുണ്ടിയംകാവിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ഡോ. എം.എ. കബീർ, തുളസിദാസ് പി. മേനോൻ, ഇറുമ്പൻ സൈതലവി, സി.എച്ച് നൗഷാദ്, പി. മൈമൂന, ജി.സുരേഷ് കുമാർ, കെ. മൊയ്തീൻ കോയ, സി.ടി ഫാറൂഖ്, റസാക്ക് മുല്ലേപ്പാട്ട്, വി.പി. സദാനന്ദൻ, വി.സി. ജൈസൽ, ചെമ്പൻ ഷെഫീഖ് മാസ്റ്റർ, യു.സി. ബാവ, സക്കരിയ്യ കേയി, കൗൺസിലർമാരായ കെ.സി. നാസർ, ഗിരീഷ് ചാലേരി, ഡിവിഷൻ കൗൺസിലർ മെറീനടീച്ചർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കർഷകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.