വിതരണത്തിനുള്ള ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ; 4 മയക്കുമരുന്ന് കേസിലും 9 അടിപിടി കേസിലും പ്രതി..!

പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിയിലെ പെട്രോൾ പമ്പിൽ നിന്നും വിതരണത്തിന് തയ്യാറാക്കിയ രീതിയിലുള്ള ബ്രൗൺഷുഗർ ചെറിയ പൊതികൾ പെട്രോൾ പമ്പിൽ നിന്നും ലഹരി വിരുദ്ധ കർമ്മ സേന പിടികൂടി.
കൊണ്ടോട്ടി മുസ്ലിയാരങ്ങാടി നെടിയിരുപ്പ് കോളനി സ്വദേശി മിസ്ഹബിൽ നിന്നാണ് ബ്രൗൺഷുഗർ പിടികൂടിയത്. 27 വയസുകാരനായ ഇയാളുടെ കൈവശം ഓരോ ആളുകൾക്ക് വേണ്ടി വിതരണത്തിന് തയ്യാറാക്കിയ 35 ഓളം പൊതികൾ ആണ് ഉണ്ടായിരുന്നത്.
ചെങ്ങാനിയിലെ പെട്രോൾ പമ്പിൽ ബൈക്കിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു യുവാവ്. മുമ്പ് കാപ്പ ചുമത്തപ്പെട്ട വ്യക്തി കൂടിയാണ് പിടിക്കപ്പെട്ട മിസ്ഹബ്. 4 മയക്കുമരുന്ന് കേസിലും 9 അടിപിടി കേസിലും പ്രതിയാണ് ഇയാൾ. കൊണ്ടോട്ടി, കരിപ്പൂർ, കാസർഗോഡ് സ്റ്റേഷനുകളിൽ അടക്കം കേസുകൾ ഉണ്ട്.
കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് കർമ്മ സേനയാണ് യുവാവിനെ പിടികൂടിയത്. ഇയാളെ തേഞ്ഞിപ്പലം പോലീസിന് കൈമാറി.