NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആശാ വളണ്ടിയർമാരോട് രാഷ്ട്രീയ വിരോധത്തോടെ പെരുമാറുന്നതായി പരാതി; പരപ്പനങ്ങാടിയിൽ മുസ്ലീം ലീഗ് – കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പ്രതിഷേധം

പരപ്പനങ്ങാടി: നഗരസഭയിലെ മുസ്ലീം ലീഗ് – കോൺഗ്രസ് കൗൺസിലർമാർ ആശാ വളണ്ടിയർമാരോട് രാഷ്ട്രീയ വിരോധത്തോടെ പെരുമാറുന്നതായി പരാതി. എൻ.ആർ.എച്ച്.എം (നാഷണൽ റൂറൽ ഹെൽത്ത് മിഷൻ) നിയമിച്ച ആശ വർക്കാർമാരിൽ  ചിലർ കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും അവരെ രാഷ്ട്രീയമായി കാണുകയും അവരെ ജോലിയിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഡ ശ്രമമാണ് ചിലർ നടത്തുന്നതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ പരാതി.

 

ചില കൗൺസിലർമാരുടെ പ്രേരണയിൽ അവരെ നിയന്ത്രിക്കുന്ന എൻ.ആർ.എച്ച്.എം അധികൃതർ അറിയാതെ നഗരസഭ നേരിട്ട് അവരുടെ യോഗം വിളിക്കുകയും നിങ്ങൾ നഗരസഭയ്ക്ക് കീഴിലാണെന്നും മുനിസിപ്പൽ കൗൺസിലർമാരുടെ നിർദ്ദേശത്തിനനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും യോഗശേഷം ചിലരെ ഫോണിൽ വിളിച്ച് ശാസിക്കുകയും ചെയ്തിരിക്കുന്നു. ഇത് അധികാര ദുർവിനിയോഗമാന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യരംഗത്ത് ഏറ്റവും താഴെ തട്ടിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന ആശാ വളണ്ടിയർമാർ കോവിഡ് കാലത്ത് രോഗികൾക്ക് രോഗം ഭേദമാക്കാനും ആശ്വാസം പകരാനും പകർച്ചവ്യാധി പടരാതിരിക്കാനും വിശ്രമരഹിതമായ സേവനത്തിലാണ്. ഈ മഹാമാരി കാലത്തുള്ള യു.ഡി.എഫിൻ്റെ രാഷ്ട്രീയ പകപോക്കൽ തികഞ്ഞ കാടത്തമാണെന്നും ഇവർ പറഞ്ഞു.

ആശാ വർക്കർമാരെ നിയമിക്കുന്നതും അവർക്ക് പരിശീലനം നൽകുന്നതും, ജോലി നിശ്ചയിച്ച് നൽകുന്നതും, ശമ്പളം നൽകുന്നതും എൻ.ആർ.എച്ച്.എം ആണ്. അവരുടെ നിയന്ത്രണത്തിലുള്ള ആശാ വളണ്ടിയർമാരുമായി രാഷ്ട്രീയ വിരോധത്തോടെ കാണുകയും കീഴുദ്യോഗസ്ഥരോടെന്ന പോലെ പെരുമാറുകയും ചെയ്യുന്ന ചില കൗൺസിലർമാരുടെ നടപടിയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ആശാ വർക്കർമാരോട് മാന്യമായി പെരുമാറണമെന്നും അവരെ രാഷ്ട്രീയ നിറം നൽകി ദ്രോഹിക്കുന്ന നടപടിയിൽ നിന്നും യു.ഡി.എഫ് കൺസിലർമാർ വിട്ടു നിൽക്കണമെന്നും പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷ കൗൺസിലർമാരായ തുടിശ്ശേരി കാർത്തികേയൻ, കെ.സി. നാസർ, എം.സി.നസീമ, എൻ.ടി.സുബഹ്മണ്യൻ, കെ.പി. മെറീന ടീച്ചർ, ചാലേരി ഗിരീഷ്, മന്മിക്കകത്ത് സമീർ, എൻ.എം.ഷമേജ്, സി. കാസ്മി കോയ, ടി.പി.മോഹൻദാസ്, ജൈനിഷ മണ്ണാരക്കൽ, മഞ്ജുഷ പ്രലോഷ്, എച്ച്.സെയ്തലവി ക്കോയ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.