ദേശീയപാത വെളിമുക്കിൽ പിക്കപ്പ് വാനും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.


തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ ദേശീയപാത വെളിമുക്കിൽ പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
സ്കൂട്ടർ യാത്രികനായ തിരൂർ തലക്കടത്തൂർ പറനേക്കാട് നഗരിയിലെ ചുള്ളിയിൽ ജയൻ (54) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ ആണ് പരിക്കേറ്റത്.
ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ജയന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.