വീടിന്റെ സമീപത്തെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു..!


കൊണ്ടോട്ടി നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.
വീടിന്റെ പിന്നിലെ തോട്ടത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
മുഹമ്മദ് ഷായെ തോട്ടത്തിൽ നിലത്ത് വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.