നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു..!


ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വെച്ച് യുവാവ് മരണപ്പെട്ടു.
പുത്തനത്താണി സ്വദേശി മുഹമ്മദ് അഫ്‌സൽ (25) ആണ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പാണ് സംഭവം.
യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ നെയ്യത്തൂർ മുഹമ്മദിന്റെ (കുഞ്ഞിപ്പ) മകനാണ്.
മയ്യിത്ത് പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.