സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു


എറണാകുളം/പാലക്കാട്- സ്റ്റാർട്ട് ചെയ്യുമ്പോൾ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു.
എമിലീന മറിയം(4) ആൽഫിൻ(6) എന്നീ കുട്ടികളാണ് മരിച്ചത്.
ആന്തരിക അവയവങ്ങളെ അടക്കം പൊള്ളൽ ബാധിച്ചെന്ന് ഡോക്‌ടർമാർ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം അപകടത്തിൽ പൊള്ളലേറ്റ മാതാവ് എൽസി മാർട്ടിൻ(40) മകൾ അലീന(10) എന്നിവരുടെ അവസ്ഥയ ഗുരുതരമായി തുടരുന്നു.
പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട്ട് ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ആശുപത്രി നേഴ്‌സായിരുന്ന എൽസി ജോലി കഴിഞ്ഞെത്തിയ ശേഷം കുട്ടികളുമായി പുറത്തു പോകാനായി വാഹനം സ്റ്റാർട്ട് ചെയ്‌തതായിരുന്നു. ഉടനെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്.
കുടുംബത്തെ വിദഗ്ദ്‌ധ ചികിത്സക്കായി പിന്നീട് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. എൽസിയുടെ ഭർത്താവ് ഒന്നരമാസം മുൻപാണ് മരണപ്പെട്ടത്.