യുവാവിനെ ആക്രമിച്ച കേസിൽ വള്ളിക്കുന്ന് സ്വദേശിയായ മുൻ കാപ്പ പ്രതി അറസ്റ്റിൽ


വള്ളിക്കുന്ന് : യുവാവിനെ ആക്രമിച്ച കേസിൽ മുൻ കാപ്പ പ്രതി അറസ്റ്റിൽ.
കടലുണ്ടിനഗരം ആനങ്ങാടി കുറിയപാടം വാടിക്കൽ ഷൗക്കത്ത് (37) നെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ മുൻ കൂട്ടുകാരനായ ആനങ്ങാടി സ്വദേശി ഷൈജൽ എന്നയാളെ കൊടുവാൾ കൊണ്ട് തലക്ക് വെട്ടികൊല്ലാൻ ശ്രമിക്കുകയും വീട്ട് മുറ്റത്തേക്ക് കയറി നിറുത്തിയിട്ട കാർ തല്ലി തകർക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഷൈജലിന്റെ വീടിന് സമീപത്ത് വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഇയാൾ ആക്രമിച്ചത്. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരപ്രകാരം ആനങ്ങാടിയിലെ രഹസ്യത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു. സി.ഐ.ക്ക് പുറമെ എഎസ്ഐ സുധ, സീനിയർ സിപിഒ ജയേഷ്, സച്ചിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇയാളെ കാപ്പ പ്രകാരം നാടുകടത്തിയിരുന്നു. കാപ്പ ലംഘിച്ചതിനെ തുടർന്ന് റിമാൻഡിലായി ഈ അടുത്താണ് പുറത്തിറങ്ങിയത്.