എംഡിഎംഎ യുമായി യുവാവ് പരപ്പനങ്ങാടി റൈഞ്ച് എക്സൈസിന്റെ പിടിയിൽ


പരപ്പനങ്ങാടി : 40ഗ്രാം എംഡിഎംഎ യുമായി യുവാവ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിൽ.
ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (വയസ്സ് 24)നെയാണ് പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ.ടി. ഷനൂജും പാർട്ടിയും വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടിച്ചെടുത്തത്.
ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും. പരപ്പനാട് വിഷൻ ന്യൂസ്
ഒരാഴ്ച്ചയായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പൈങ്ങോട്ടൂർ, ചേട്ട്യാർമാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
ബാംഗ്ലൂർ നിന്നുമാണ് എംഡിഎംഎ എത്തിക്കുന്നതെന്നും എത്തിച്ചുകൊടുക്കുന്ന ആളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. പരപ്പനാട് വിഷൻ ന്യൂസ്
അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ സി, അരുൺ പി, ദിദിൻ എം എം, ജിഷ്ണാദ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരിവീട്ടിൽ എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.