NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് ഉണ്ടയ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു.

ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ചത്.

തിരുച്ചെന്തൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിൻ സ്‌കൂൾ ബസിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം നടന്നത്.

കടലൂരിനടുത്തുള്ള ചെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായാണ് വിവരം.

പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം.

ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!