NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോക്ക്ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപണം; കളക്ടർ യുവാവിന്റെ കരണത്തടിച്ചു; ദൃശ്യങ്ങൾ വൈറലായ തോടെ മാപ്പ് പറഞ്ഞ് തലയൂരി

ലോക്ക്ഡൗൺ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചു യുവാവിനെ മർദ്ദിച്ച ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടർ രൺബീർ ശർമ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു.

https://twitter.com/anshuman_sunona/status/1396137404298260487?s=20

കളക്ടർ യുവാവിന്റെ കയ്യിലുള്ള ഫോൺ കളക്ടർ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജില്ലാ കളക്ടർ ക്ഷമാപണവുമായെത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *