തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു: അപകടം മറ്റന്നാൾ വിദേശത്ത് പോവാനിരിക്കെ..!
1 min read

തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കക്കാട് കരുമ്പിൽ ചെറുമുക്ക് റോഡിലുള്ള സമൂസ കുളത്തിലാണ് അപകടം നടന്നത്. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി അമരേരി മുഹമ്മദിന്റെ മകൻ സാദിഖ് (26) ആണ് മരിച്ചത്.
ഇന്നലെ (ഞായറാഴ്ച) രാത്രി 11:30 ഓടെയാണ് അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. ഇതിനിടെയിൽ സാദിഖിനെ കാണാതാവുകയായിരുന്നു. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും മുങ്ങിയെടുത്ത് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണപ്പെട്ട സാദിഖ് ജൂലൈ 2നു വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം തട്ടിയെടുത്തത്.