ലഹരിക്കെതിരെ ഫ്ലാഷ് മോബും സൂംബ നൃത്തവുമായി പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ


പരപ്പനങ്ങാടി : ലഹരിക്കെതിരെ ബോധവത്‌കരണ ഫ്ലാഷ് മോബും സൂംബ നൃത്തവുമായി പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നടത്തിയ പ്രോഗ്രാം ശ്രദ്ധേയമായി.
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സ്കൗട്ട് & ഗൈഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് രാസ ലഹരിയുടെ ദൂഷ്യവശങ്ങളിലേക്ക് വെളിച്ചം നൽകി.
ഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് സ്കൂളിലെ നാലായിരം കുട്ടികളും അധ്യാപകരും സാക്ഷികളായി.
സൂംബ ഇൻസ്ട്രക്ടർ അലീന മാത്യുവിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുംബാ നൃത്ത പ്രതിരോധവും നടന്നു.
വിവിധ പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്കൗട്ട് ഗൈഡ്, ജെആർസി വിദ്യാർത്ഥികളും 9th വിജയഭേരിയും അധ്യാപകരും നേതൃത്വം നൽകി.
ലഹരിവിരുദ്ധ പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടികൾ കനത്ത മഴയെ പ്രതിരോധിച്ച് വിദ്യാർത്ഥികൾ പൂർത്തിയാക്കി.