എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് പരപ്പനങ്ങാടിയിൽ ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.


പരപ്പനങ്ങാടി : മുപ്പത്തിരണ്ടാം എഡിഷൻ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് നിർവഹിച്ചു.
‘മലപ്പുറം വൈവിധ്യങ്ങളെ ആഘോഷിക്കുന്നു’ എന്ന പേരിൽ നടന്ന സാംസ്കാരിക സംഗമത്തിൽ സയ്യിദ് ഹുസൈൻ ജമലുല്ലൈലി അധ്യക്ഷനായി.
എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി സി കെ മുഹമ്മദ് ഫാറൂഖ് പള്ളിക്കൽ വിഷയാവതരണം നടത്തി സംസാരിച്ചു.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് ജഹ്ഫർ ഷാമിൽ ഇർഫാനി, ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി കാലടി, കേരള മുസ്‌ലിം ജമാഅത്ത് പരപ്പനങ്ങാടി സോൺ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് അരിയല്ലൂർ, ഐ.സി.എഫ് റിയാദ് ചാപ്റ്റർ അഗം അബ്ദുൽ ഷുക്കൂർ ചെട്ടിപ്പടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, മലപ്പുറം ഡി.സി.സി മെമ്പർ കെ.പി ഷാജഹാൻ, സിപി.എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി അച്ചൂട്ടി കെ.ടി. നഗർ എന്നിവർ സംസാരിച്ചു.
മുജീബ് റഹ്മാൻ മിസ്ബാഹി സ്വാഗതവും സർജാഷ് പി പി നന്ദിയും പറഞ്ഞു.