NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും കണ്ടെത്തി. കൂടുതൽ അപകടകാരി യെന്ന് റിപ്പോർട്ട്

രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യുക്കോര്‍മൈക്കോസിസ്) രോഗബാധ ആശങ്ക ശക്തമാകുന്നതിനിടെ കൂടുതൽ അപകടകരിയായ വൈറ്റ് ഫംഗസ് കണ്ടെത്തി. ബിഹാറിലെ പാട്‌നയിലാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരാൾ ഡോക്‌ടർ ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരീകരിച്ച ബിഹാറിൽ തന്നെയാണ് വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് ബിഹാറിൽ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളെയാണ് വൈറ്റ് ഫംഗസ് ഗുരുതരമായി ബാധിക്കുക.കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ് വൈറ്റ് ഫംഗസ് ബാധിച്ചവരിലും കാണാൻ സാധിക്കുന്നതെന്ന് പാട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എസ് എൻ സിങ് വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അപകടകാരിയായ വൈറ്റ് ഫംഗസ് ശ്വാസ കോശങ്ങളെയാണ് ഗുരുതരമായി ബാധിക്കുക. കൊറോണ വൈറസ് ശ്വാസ കോശങ്ങളെ ബാധിക്കുന്ന അതേ രീതിയാണ് ഇവിടെയും സംഭവിക്കുന്നത്. പ്രമേഹ രോഗികളിലും ഓക്‌സിജൻ സഹായം വേണ്ടിവരുന്ന കൊവിഡ് രോഗികളിലും വൈറ്റ് ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും എസ് എൻ സിങ് പറഞ്ഞു.

വൈറ്റ് ഫംഗസ് സ്ഥിരീകരിച്ച നാല് പേരെയും ആദ്യഘട്ടത്തിൽ കൊവിഡ് പരിശോധനകൾക്കാണ് വിധേയമാക്കിയത്. പരിശോധനയിൽ കൊവിഡ് ബാധ കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്‌ചവരെയുള്ള കണക്കുകൾ പ്രകാരം ബ്ലാക്ക് ഫംഗസ് ബാധിച്ച് രാജ്യത്ത് 126 പേർ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവരെ 5,500 പേർക്കാണ് രോധബാധയുണ്ടായത്. മഹാരാഷ്ട്രയിൽ മാത്രം 90 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് ഹരിയാനയാണ്. മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ജാർഖണ്ട്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, അസം, ഒഡീഷ, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോധബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *