പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കണ്ടറി സ്കൂളിൽ പ്രതിഭാസംഗമം നടത്തി


പരപ്പനങ്ങാടി: എസ്എൻഎം ഹയർസെകണ്ടറി സ്കൂളിൽ നിന്നും പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ 122 കുട്ടികളെ ആദരിച്ചു.
സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞാവാസ് സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലതീഫ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും സിനി ആർട്ടിസ്റ്റുമായ ഷാഫി കൊല്ലം, ഡോ. കബീർ മച്ചിഞ്ചേരി എന്നിവർ മുഖ്യാതിഥികളായി.
സ്കൂൾ ഹെഡ്മാസ്റ്റർ ഇഒ ഫൈസൽ ആമുഖ പ്രഭാഷണം നടത്തി.
മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി സുബൈർ, അബ്ദുൽ ഹമീദ് നഹ, കെ. മുഹമ്മദ് കുട്ടി, ബെല്ല ജോസ്,അധ്യാപകരായ അസൈനാർ, റൂബിടീച്ചർ, ദാമോദരൻ, ഷിൻസ, റാഹത്ത്, ടി.പി. ശ്രീലത, ഫെബ്ന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎ നേതാക്കളും അവാർഡ് വിതരണം നടത്തി. ഷാഫി കൊല്ലം നയിച്ച ഗാനോപഹാരത്തോടെ സംഗമം സമാപിച്ചു