തിരൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ മഞ്ചേരി സ്വദേശിനിക്ക് വിറ്റു. ദമ്പതികൾ അറസ്റ്റിൽ
1 min read

തിരൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ ഇടനിലക്കാർ മുഖാന്തിരം വിറ്റു. തമിഴ്നാട്ടിൽ നിന്നും വന്ന് കേരളത്തിൽ ജോലി ചെയ്തു വരുന്നവരാണ് വിറ്റവരും വാങ്ങിയവരും.
ദമ്പതികളടക്കം 5 പേരെ അറസ്റ്റു ചെയ്തു. തമിഴ്നാട് കള്ളകുറിശ്ശി സ്വദേശിനി കുഞ്ഞിൻറെ അമ്മ കീർത്തന (22), രണ്ടാം ഭർത്താവും സേലം സ്വദേശിയുമായ ശിവ (26), കുട്ടിയെ വാങ്ങിയ ആദ്യലക്ഷ്മി, ഇടനിലക്കാരായ ദമ്പതികളായ സെന്റൽ കുമാർ, പ്രേമലത എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
9 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒന്നരലക്ഷം രൂപയ്ക്ക് ഇവർ കുട്ടിയെ കൈമാറിയത്. ഇവർ താമസിച്ചിരുന്നത് തിരൂരിലെ കോർട്ടേഴ്സിൽ ആയിരുന്നു. ഇന്നലെ രാവിലെയാണ് ഇവരുടെ അയൽവാസികളാണ് കുട്ടിയെ കാണുന്നില്ല എന്ന് പരാതി തിരൂർ പോലീസിനെ അറിയിച്ചത്.