NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാർത്ത വായനക്കിടെ ചാനലിനുനേരെ ഇസ്രയേൽ ആക്രമണം; എഴുന്നേറ്റ് ഓടി അവതാരക, വീഡിയോ വൈറൽ

ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോ വൈറലാകുന്നു. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടാകുന്നതിന്റെയും സ്‌ക്രീൻ തകർന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പിന്നാലെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും വീഡിയോയിലുണ്ട്.

ഔദ്യോഗിക മാധ്യമത്തിന്റെ ടെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. അതേസമയം, ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോർട്ടുണ്ട്.

 

ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *