സി.പി.ഐ. ജില്ലാ സമ്മേളനം പരപ്പനങ്ങാടിയിൽ; സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം ബുധനാഴ്ച മന്ത്രി നിർവഹിക്കും


പരപ്പനങ്ങാടി : ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പരപ്പനങ്ങാടിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ബുധനാഴ്ച നടക്കും.
വൈകീട്ട് നാലിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം നിർവ്വഹിക്കും.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പരിപാടിയിൽ ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും.